12:33am 13 November 2026
NEWS
ഹോട്ടലുകൾക്ക് ആശ്വാസം: സിലിണ്ടറുകൾ ലഭ്യമാക്കും; കടയടപ്പ് സമരം മാറ്റിവെച്ചു
23/03/2026  10:01 AM IST
ന്യൂസ് ബ്യൂറോ
ഹോട്ടലുകൾക്ക് ആശ്വാസം: സിലിണ്ടറുകൾ ലഭ്യമാക്കും; കടയടപ്പ് സമരം മാറ്റിവെച്ചു

​കോഴിക്കോട്: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുടമകൾ ഇന്ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്നും, ഹോട്ടൽ മേഖലയെ അവശ്യസേവന വിഭാഗമായി അംഗീകരിക്കാമെന്നും അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
​ നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് നൽകുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തും.
​പൈപ്പ്‌ലൈൻ കണക്ഷൻ: സിറ്റി ഗ്യാസ് പദ്ധതി നിലവിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ദ്രുതഗതിയിൽ പൈപ്പ്‌ലൈൻ കണക്ഷനുകൾ നൽകാൻ നടപടി സ്വീകരിക്കും.
​ഏകോപനം: സിലിണ്ടർ വിതരണം കാര്യക്ഷമമാക്കാൻ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെയും കെ.എച്ച്.ആർ.എ (KHRA) പ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രത്യേക ഏകോപന സമിതി രൂപീകരിക്കും.
​ഓയിൽ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഹോട്ടൽ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായതോടെയാണ് സമരം പിൻവലിക്കുന്നതെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാക്കും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img